കൊച്ചി: രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമം നിലവില്‍ വന്നതിനു ശേഷം കൊച്ചിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലാണ് പത്തടിപ്പാലം സ്വദേശിക്കെതിരെ കേസ് എടുത്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ബി.എന്‍.എസ് 281 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബി.എന്‍.എസ് 281 വകുപ്പ് പ്രകാരമുള്ള ശിക്ഷ.

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കമല മാര്‍ക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് കമലാ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയി ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം ഉള്‍പ്പെടെ മൂന്നു നിയമങ്ങള്‍ പൊളിച്ചെഴുതി ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആര്‍.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവില്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *