എറണാകുളം: ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ചോറ്റാനിക്കര കടുകമംഗലം സ്വദേശി ബിജുവാണ് മരിച്ചത്. നടുവേദനയ്ക്കുള്ള ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആലുവ പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. കഴിഞ്ഞ 25ാം തിയ്യതിയാണ് ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ബിജു മരിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.