ഹംഗാമ-2. കണ്ട പലരും അഭിനേതാക്കളുടെ പ്രകടനം മിന്നാരത്തിലെ അത്രപോരാ എന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍. ഹംഗാമ മലയാളിക്ക് വേണ്ടി എടുത്ത സിനിമയല്ലെന്നും പ്രിയദര്‍ശന്‍.മലയാളത്തിലെ അഭിനേതാക്കള്‍ മാസ്റ്റര്‍ ആക്ടേഴ്സാണ്. മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല.മാതൃഭൂമി അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതിന്റെ 20 ശതമാനം കിട്ടിയാല്‍ തന്നെ പടം വിജയമാണ്. മലയാളിക്ക് ഒരിക്കലും റീമേക്കുകള്‍ ദഹിക്കില്ല. പക്ഷേ, അത് പ്രശ്നമല്ല. എന്റെ ഓരോ സിനിമയും ബോളിവുഡില്‍ ഹിറ്റായപ്പോഴും മലയാളികളില്‍നിന്ന് വിമര്‍ശങ്ങള്‍ കേള്‍ക്കാറുണ്ട്. അതുപോലെ ഹംഗാമ-2ന് നേരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പക്ഷേ, ഹംഗാമ-2 മലയാളികള്‍ക്കുവേണ്ടി എടുത്ത സിനിമയല്ല.
