പ്രശസ്ത നടി സൈറ ബാനു ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് സൈറ ബാനു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നടിയിപ്പോള്‍.

അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ ബാനു. ദിലീപ് കുമാറിന്റെ വിയോഗം അവരെ ഏറെ തളര്‍ത്തിയിരുന്നു. ജീവിക്കാനുള്ള തന്റെ കാരണത്തെ ദൈവം തട്ടിയെടുത്തെന്നാണ് ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ച് സൈറ പറഞ്ഞത്. അദ്ദേഹമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും സൈറ പറഞ്ഞു. ജൂലൈ 7-നായിരുന്നു ദിലീപ് കുമാറിന്റെ വിയോഗം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *