കുന്ദമംഗലം പഞ്ചായത്ത് വായനശാലയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മൽസരത്തിൽ ഒന്നാം വാർഡിലെ സുമ, ജെസി, റീന, സ്മിത, ബുഷറ എന്നിവർ ഒരുക്കിയ പൂക്കളം ഒന്നാം സ്ഥാനം നേടി. ആറാം വാർഡ് രണ്ടാം സ്ഥാനവും രണ്ടാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 9, 10, 11, 14 ഒഴികെയുള്ള 19 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ ടീമാണ് മൽസരത്തിൽ പങ്കെടുത്തത്.

വായനശാല കമ്മറ്റിയംഗം കോയ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉപഹാര സമർപ്പണം നടത്തി.

ചടങ്ങിൽ വെച്ച് വായനശാല സംഘടിപ്പിച്ച മൽസരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് ഉപഹാര സമർപ്പണവും നടന്നു. വികസന കാര്യ ചെയർ പേഴ്സൺ പ്രീതി യു.സി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, പഞ്ചായത്തംഗങ്ങളായ നജീബ് പാലക്കൽ, കെ. സുരേഷ് ബാബു, ടി. ശിവാനന്ദൻ , സജിത ഷാജി, സമീറ അരീപുറം, വായനശാല അംഗങ്ങളായ രവീന്ദ്രൻ കുന്ദമംഗലം, കെ. വിജയൻ മാസ്റ്റർ, ആർ.വി ചന്ദ്രൻ എന്നിവ നേതൃത്വം നൽകി
