ഇക്കുറി തീർത്ഥാടനത്തിന് എരുമേലിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് പേട്ട തുള്ളലിന് ശേഷം കുളി കഴിഞ്ഞ് കുറി തൊടുന്നതിനും പണം നൽകണം. ഇതിനായി തിരുവിതാം കൂർ ദേവസ്വം ബോർഡ് കരാർ നൽകി.
ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം നാലിടങ്ങളിലായാണ് കുറി തൊടാൻ സൗകര്യം ചെയ്തിട്ടുള്ളത്. ഇതിൽ ഒരിടം മൂന്ന് ലക്ഷം രൂപക്കും ബാക്കി മൂന്ന് സ്ഥലങ്ങൾ ഏഴ് ലക്ഷം രൂപക്കും കരാറായെന്നാണ് വിവരം. ചന്ദനക്കുറി തൊടാനെത്തുന്ന ഭക്തരോട് 10 രൂപ വീതം വാങ്ങാമെന്നാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്നത്.

തീർഥാടനകാലത്ത്, ക്ഷേത്രനടപ്പന്തലിലും വ്യവസ്ഥകൾപ്രകാരം ലേലംചെയ്ത കടകളിലും ആനക്കൊട്ടിലിന് മുന്നിലും ഭക്തർക്ക് കുറിതൊടാനുള്ള സൗകര്യം മുമ്പും ഉണ്ടായിരുന്നു. പേട്ടതുള്ളൽ കഴിഞ്ഞ് കടവിൽ കുളിച്ച് ഭക്തർ ഇവിടെയെത്തി ചന്ദനവും സിന്ദൂരവും ചാർത്തി പണം നൽകുമായിരുന്നു. ക്ഷേത്രദർശനം നടത്തി പ്രസാദം വാങ്ങുന്നതിന് പുറമെയായിരുന്നു ഈ രീതി.

ഇതാണ് ഇക്കുറി ലേലത്തിൽ ഉൾപ്പെടുത്തി ദേവസ്വംബോർഡ് കരാർ നൽകിയത്. അയ്യപ്പസേവാസമാജം ഉൾപ്പെടെയുള്ള ഹൈന്ദവസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *