ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കോഴിക്കോടെ പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്‍റീന ഫാൻസുകാർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കട്ടൗട്ട് ഇന്‍റർനെറ്റിൽ വൈറൽ.രാജ്യാന്തര മാധ്യമങ്ങളില്‍വരെ ഇത് വർത്തയായിരിക്കുകയാണ്.അർജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും അന്താരാഷ്ട്ര മാധ്യമങ്ങളും ഉൾപ്പെടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസിയെ ദൂരെ നിന്നും കാണാം ഫോക്സ് സ്പോർട്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പുള്ളാവൂരിലെ പുഴയിലെ മെസ്സിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *