ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ പൊതുജനങ്ങൾക്കായി തുറന്നു നൽകി മുകേഷ് അംബാനി. 7.50 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജിയോ വേൾഡ് പ്ലാസ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്. ജിയോ വേൾഡ് പ്ലാസയിലൂടെ ഏറ്റവും മികച്ച ആഗോള ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനി അറിയിച്ചു.നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ജിയോ വേൾഡ് പ്ലാസ നിലകൊള്ളുന്നത്. നാല് തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവയിൽ, 66 ആഡംബര ബ്രാൻഡുകൾ ഉണ്ടാകും. മുൻനിര ഇന്ത്യൻ ബ്രാൻഡുകളുടെ സ്റ്റോറുകളും ഇവിടെ ഉണ്ടാകും. അംബാനിയുടെ അഭിപ്രായത്തിൽ, ജിയോ വേൾഡ് പ്ലാസ ഒരു വിൽപ്പന കേന്ദ്രം മാത്രമല്ല, സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും വിനോദത്തിന്റെയും പ്രതിനിധാനമാണ്. കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നു. മനീഷ് മൽഹോത്ര, അബു ജാനി-സന്ദീപ് ഖോസ്‌ല, രാഹുൽ മിശ്ര, ഫാൽഗുനി, ഷെയ്ൻ പീക്കോക്ക്, റി ബൈ റിതു കുമാർ തുടങ്ങിയ പ്രമുഖ ഡിസൈനർമാരും ജെഡബ്ല്യുപിയിൽ ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആദ്യ നിലയിൽ ജിതീഷ് കല്ലാട്ടിന്റെ സമകാലിക ശിൽപം സന്ദർശകരെ സ്വാഗതം ചെയ്യും, മൂന്നാം നിലയിൽ മൾട്ടിപ്ലക്‌സ് തിയേറ്റർ, ഗൗർമെറ്റ് ഫുഡ് എംപോറിയം തുടങ്ങിയ വിനോദ ഏരിയകൾ ഒരുക്കിയിരിക്കുന്നു. ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഹാൻഡ്‌സ് ഫ്രീ ഷോപ്പിംഗ്, വ്യക്തിഗത ഷോപ്പിംഗ് സഹായം എന്നിവ ഇവിടെയുണ്ടാകും.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
