മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡഷ്യസിന്റെത് വർഗീയ പരാമർശമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞു. പിന്നെ മാപ്പ് പറഞ്ഞതുകൊണ്ട് എന്ത് കാര്യമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ബോധപൂര്‍വ്വം ജനങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയാണ് ലക്ഷ്യം. സംഘ പരിവാറിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് ഇവര്‍ നിലപാട് സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാപ്പ് പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇത് കേരളമാണെന്ന തിരിച്ചറിവിലാണ് സോറി പറഞ്ഞതെന്നും പറഞ്ഞു. സോറി പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ലെന്നും ഭാവിയിൽ ഇത്തരം വൃത്തികേടുകൾ പറയാത്ത തരത്തിൽ ഈ മണ്ണിനെ മാറ്റിയെടുക്കണമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.അതേസമയം, നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുതെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പ്രതികരിച്ചു. എന്നിട്ട് മാപ്പ് പറയരുത്.വൈദികന്റെ മാപ്പ് സ്വീകരിച്ചിട്ടില്ല. എന്നോട് മാപ്പ് പറയണമെന്നുമില്ല. എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ്. ആ അഹങ്കാരം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *