കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. വലിയൊരു ശബ്ദം കേട്ടാണ് നാട്ടുകാര്‍ ആ സ്ഥലത്തേക്ക് വരുന്നത്. കാര്‍ കത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *