കൊച്ചി: തൈക്കുടത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകള്‍ വീട് പൂട്ടിപ്പോയി. തൈക്കൂടം സ്വദേശി സരോജിനി (78) യാണ് ദിവസങ്ങളോളം വീടിന് പുറത്ത് കാത്തുനിന്നത്. വീട്ടില്‍ കയറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സരോജിനി വാതില്‍ പൊളിച്ചു അകത്തു കയറി.

തൈക്കുടത്തെ എകെജി റോഡിലെ സ്വന്തം വീട്ടില്‍ മൂത്ത മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം. മൂകാംബികയില്‍ പോവുകയാണെന്നും ഇളയമകള്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയിച്ചു മൂത്ത മകളും കുടുംബവും വീടുപൂട്ടി പോവുകയായിരുന്നു. ഇളയമകള്‍ക്കൊപ്പം താമസിച്ച സരോജിനി എട്ട് ദിവസം മുന്‍പാണ് മടങ്ങിയെത്തിയത്.

എന്നാല്‍ വീട് പൂട്ടിത്തന്നെ കിടക്കുകയാണ്. അയല്‍വീടുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു. അതിനിടെ വീട്ടില്‍ കയറ്റണമെന്ന് അറിയിച്ച് ആര്‍ഡിഒ ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മണിക്കൂറുകള്‍ വീടിന് പുറത്ത് കാത്തിരുന്ന ശേഷം സരോജിനി സ്വയം കമ്പിപ്പാരകൊണ്ട് വാതില്‍ പൊളിച്ച് വീടിനടത്ത് കയറുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ ഉമ തോമസും പൊലീസും എത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *