ലോക ഓട്ടിസദിനാചരണ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ബേപ്പുർ ബീച്ചിൽ ഫ്ലോട്ടിംങ്ങ് ബ്രിഡ്ജിൽ ഞങ്ങൾക്കുമാകും കടലിന് മീതെ നടത്തം’ സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന നുറോളം ഭിന്നശേഷിക്കാരോടപ്പം ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡി ഐ.എ.എസ് കുട്ടികളുടെ കൂടെ നടന്ന് ഉൽഘാടനം ചെയ്തു.ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സിക്രട്ടറിയും സബ് ജഡ്ജിയുമായ എം പി.ഷൈജൽ മുഖ്യതിഥിയായിരുന്നു. നടന്ന ചടങ്ങിൽ നാഷണൽ ട്രസ്റ്റ് കോഴിക്കോട് LLC കൺവീനർ പി.സിക്കന്തർ, ജില്ലാ ലോ ഓഫീസർ സലിം പർവ്വീസ്, ഡി.ടി.പി.സി സെക്രട്ടറി നിഖിൽ, കോഴിക്കോട് പരിവാർ ജില്ലാ സിക്രട്ടറി തെക്കയിൽ രാജൻ, ജോ. സിക്രട്ടറി സുലൈഖാ അബൂട്ടി, ഷീനാ മാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.

നാഷണൽ ട്രസ്റ്റ് കോഴിക്കോട് LLC യും DTPC, യുവജനക്ഷേമ ബോർഡ് യെസ് ക്ലബ്ബും സംയുകതമായി കോഴിക്കോട് പരിവാറും ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ മിംസിൻ്റെയും ക്യാപ്ചർ ഡേയ്സ് തൃശുരിൻ്റെയും സഹകരണത്തോടെയാണ്.


ബേപ്പുർ കടപ്പുറത്ത് ഫ്ളോട്ടിംങ്ങ് ബ്രിഡ്ജിലുടെ നാഷണൽ ട്രസ്റ്റിൻ്റെ പരിധിയിൽ വരുന്ന ഓട്ടിസം സെറിബ്രൽ പാൾസി മെൻ്റൽ റിട്ടാർ ഡേഷൻ മൾട്ടിപ്പിൾ ഡി സെബിലിറ്റി അവസ്ഥയിലുള്ള ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *