ബിജെപിയെയും കോൺഗ്രസിനെയും വിമർശിച്ച് ദീപിക മുഖപ്രസംഗം. പ്രതിപക്ഷ നേതാക്കളെ ജയിലിലിടുന്നതും പണം പിടിച്ചെടുക്കുന്നതും നിഷ്കളങ്കമല്ലെന്ന് രാജാക്കൻമാരല്ല രാജ്യമാണ് വലുതെന്ന പേരിലുള്ള മുഖപ്രസംഗത്തിൽ ദീപിക പറയുന്നു. പണമില്ലെന്ന് വിളിച്ചു കൂവുന്നത് ഒളിച്ചോട്ടമാണ് എന്നാണ് കോൺഗ്രസിനെതിരായ വിമർശനം.അഴിമതിയെ മുൻനിർത്തി ജനാധിപത്യത്തിന് നേരെ നിറയൊഴിക്കുകയാണ്. ഇന്ത്യ ലോകത്തിന് മുന്നിൽ അപഹാസ്യമാകുന്നു. ഏജൻസികൾ ഭരിക്കുന്നവർക്ക് വേണ്ടിയായി മാറരുത്. ഇന്ത്യാ മുന്നണിയെന്ന പേരിൽ കൈകോർക്കുന്നവർക്ക് മനസു കൊണ്ടും ഒന്നിക്കാനാകണം എന്നും മുഖപ്രസംഗത്തിൽ പറയുന്നു.മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾഇന്ത്യ ലോകത്തിനു മുന്നിൽ അപഹാസ്യമാകുകയാണോ? രാജ്യത്തിനുവേണ്ടി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനങ്ങളും നിയമങ്ങളും അന്വേഷണ ഏജൻസികളുമൊക്കെ ഭരിക്കുന്നവർക്കുവേണ്ടിയായി മാറരുത്. പുതിയൊരു സർക്കാർ അധികാരത്തിലേറുകയും അവരും ഇതേ പാത പിന്തുടരുകയും ചെയ്താൽ രാഷ്ട്രീയം ശത്രുസംഹാര വിക്രിയകളായി അധഃപതിക്കും. ഭരിക്കുന്നവർക്കെതിരേയുള്ള ആരോപണങ്ങളിലും ഇതുപോലെ റെയ്ഡും അറസ്റ്റും നടത്തിയാൽ ആരെങ്കിലും പുറത്തുണ്ടാകുമോ? പൊതുതെരഞ്ഞെടുപ്പ് നടക്കുമോ? ആദായനികുതി വകുപ്പ് മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻറെ വിവിധ അക്കൗണ്ടുകളിൽനിന്നു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങേണ്ട സമയത്ത് പിടിച്ചെടുത്തത് 135 കോടി രൂപയാണ്. ഇതേ മാനദണ്ഡങ്ങൾ പ്രയോഗിച്ചാൽ ബിജെപിയുടേതുൾപ്പെടെ ഭരണമുന്നണിയിലെ എത്ര പാർട്ടികൾക്ക് അക്കൗണ്ട് ബാക്കിയുണ്ടാകും? വ്യക്തിപൂജ, പട്ടാളം, മതം തുടങ്ങിയവ വിലകെടുത്തിയ പാക്കിസ്ഥാൻറെ സ്ഥിതിയുണ്ടാകുന്നത് ഓർക്കാൻപോലും ഇന്ത്യക്കാകില്ല.പ്രതിപക്ഷമുക്ത ഭാരതമെന്നാൽ ജനാധിപത്യമുക്ത ഭാരതമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ പ്രതിപക്ഷ നേതാക്കൾക്കെതിരേ കേസെടുക്കുകയും ജയിലിലിടുകയും പാർട്ടിഫണ്ടുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നത് അത്ര നിഷ്കളങ്കമല്ല. അഴിമതിയെ മുന്നിൽനിർത്തി ജനാധിപത്യത്തിനുനേരേ നിറയൊഴിക്കരുത്.കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വിളിച്ചുകൂവുന്നത് തങ്ങൾക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും ട്രെയിൻ ടിക്കറ്റിനുപോലും കാശില്ലെന്നുമൊക്കെയാണ്. സത്യത്തിൽ അതൊരു ഒളിച്ചോട്ടമാണ്.കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനകീയ വിഷയങ്ങളിൽ ഒന്നുപോലും ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയാതെപോയ അലസതയുടെയും ഒളിച്ചോട്ടങ്ങളുടെയും നേതൃത്വമില്ലായ്മയുടെയും പാരമ്യത. സത്യത്തിൽ, ആ നിഷ്ക്രിയതയ്ക്കു മാപ്പു പറഞ്ഞ്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയല്ലേ വേണ്ടത്? നിങ്ങളുടെ അക്കൗണ്ടുകളിലെ പണം സർക്കാർ കൊണ്ടുപോയെങ്കിൽ ഈ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കൂ, ‘ഒരു വോട്ടും ഒരു രൂപയും’ തരുമോയെന്ന്. അതിസന്പന്നരും അവരുടെ പണച്ചാക്കുകളുമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ വിജയിപ്പിച്ചത്; ഈ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരാണ്. ആദ്യം നിങ്ങളിലും പിന്നെ ജനങ്ങളിലും വിശ്വാസമർപ്പിക്കൂ.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020