ഇംഫാല്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ യെയ്സ്‌കുല്‍ എം.എല്‍.എ ഇലങ്ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്‍സെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇംഫാലിലെ കോണ്‍ഗ്രസ് ഭവനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവര്‍ കൂറുമാറ്റ പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. അംഗോംച ബിമോല്‍ അകോയിജം പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *