ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണു വിര്‍ജീനിയ കോടതി ഉത്തരവിട്ടത്. ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തല്‍.

വിചാരണവേളയില്‍ നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനവും വധശ്രമവും ഉള്‍പ്പെടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ആംബര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ആംബര്‍ ഹെഡ് മൊഴി നല്‍കി. ജോണി ഡെപ്പിന്റെ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ആംബര്‍ ഹെഡ് കോടതിമുറിയില്‍ പൊട്ടിക്കരയുകവരെയുണ്ടായി.

‘ജൂറി എനിക്ക് ജീവിതം തിരികെ തന്നു. ഞാന്‍ വളരെ സന്തോഷവാനാണ്’ എന്നാണ് വിധിവന്ന ശേഷം ജോണി ഡെപ്പ് പ്രതികരിച്ചത്. എന്നാല്‍ വിധിയില്‍ താന്‍ ഏറെ വേദനിക്കുന്നുവെന്ന് ആംബര്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഗുരുതരമായി കാണണമെന്ന ആശയത്തെ വിധി പിന്നോട്ടടിക്കുമെന്നും ആംബര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *