ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി.നൂറുകണക്കിന് കിലോമീറ്റർ നീളത്തിലാണ് ചെടി പടർന്ന് കിടക്കുന്നത്. ഗവേഷകർ അടുത്തിടെ ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തിയ ഈ ചെടിയുടെ പേര് പോസിഡോണിയ ഓസ്ട്രലിസ് വെള്ളത്തിനടിയിൽ വളരുന്ന ലോകത്തിലെ ഏറ്റവും വലിയ ചെടിയാണ് അത്. കടല്‍പുല്ല് വിഭാഗത്തില്‍പെടുന്ന റിബണ്‍ വീഡാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍പ്രദേശങ്ങളില്‍ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ 200 സ്‌ക്വയർ കിലോ മീറ്റർ വിസ്തീർണമുള്ള കടൽപുല്ല് ശേഖരം ഒരേ വിഭാഗത്തിൽ പെടുന്നതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ കടൽ ചെടി 112 മൈലിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്ഥലം. വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയും ഫ്‌ലിൻഡേഴ്‌സ് സർവകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ചെടി കണ്ടെത്തിയത്. ഗവേഷകർ ചെടിയുടെ സാമ്പിളുകൾ ശേഖരിക്കുകയും അതിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിശദമായി നടത്തിയ അന്വേഷണത്തിൽ, ഒരൊറ്റ വിത്തിൽ നിന്നാണ് ഈ ചെടി ഇത്രയും വിസ്തൃതമായ സ്ഥലത്ത് പടർന്ന് പിടിച്ചിരിക്കുന്നതെന്ന് സംഘം കണ്ടെത്തി. പുല്‍ത്തകിടി പോലെ വളരുന്ന ഇവ പ്രതിവര്‍ഷം 35 സെന്റീമീറ്റര്‍ എന്ന തോതിലാണ് വലിപ്പം വെയ്ക്കുന്നത്. കടല്‍പുല്ലിന്റെ നിലവിലെ വിസ്തീര്‍ണം കണക്കിലെടുത്ത് ഒറ്റ വിത്തില്‍ നിന്ന് 4,500 വര്‍ഷമെടുത്തായിരിക്കും ഇവ രൂപപ്പെട്ടതെന്നാണ് നിലവിലെ നിഗമനം.ഒരു തൈയിൽ നിന്ന് 180 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഭൂമിയിലെ എക്കാലത്തെയും വലിയ സസ്യമാണിത്. വ്യത്യസ്‌ത തരം ഊഷ്മാവ്, ചുറ്റുപാടുകൾ, അവസ്ഥകൾ എന്നിവയെ അതിജീവിച്ചാണ് ഈ ചെടി ഇത്രയും നീളം കൈവരിച്ചിരിക്കുന്നത്. ഇതിന്റെ നീളം പറയുകയാണെങ്കിൽ, ഗ്ലാസ്‌ഗോ നഗരത്തേക്കാൾ അല്പം വലുതും, മാൻഹട്ടൻ ദ്വീപിന്റെ മൂന്നിരട്ടിയിലധികം വിസ്തീർണവും വരും. ആകസ്മികമായാണ് ഈ കണ്ടെത്തലുണ്ടായതെന്ന് ഗവേഷകർ പറഞ്ഞു. ചെടിയ്ക്ക് ഏകദേശം 4,500 വർഷം പഴക്കമുണ്ടെന്നാണ് വിദഗ്ധർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *