ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ രോഗികള്‍ക്ക് ദുരിതം. വെറും നിലത്തും സ്ട്രക്ചറിലും വീല്‍ചെയറിലുമൊക്കെയാണ് ഗുരുതരാവസ്ഥയിലുളള രോഗികളെ പോലും കിടത്തിയിരിക്കുന്നത്.
പുതിയ ബഹുനില സര്‍ജിക്കല്‍ ബ്‌ളോക്ക് പണിയാന്‍ മൂന്ന് വര്‍ഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന വാര്‍ഡുകളിലെ രോഗികളെക്കൂടി മറ്റ് വാര്‍ഡുകളില്‍ കുത്തി നിറച്ചതാണ് രോഗികളുടെ തീരാ ദുരിതത്തിന് കാരണം. മാസ്റ്റര്‍ പ്‌ളാന്‍ വികസനത്തില്‍ ഉള്‍പ്പെട്ട കെട്ടിടം പണി 2023 ല്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും തറപോലും കെട്ടിയിട്ടില്ല എന്നാണ് അവസ്ഥ.