ചൂരല്‍മല: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയും ചൂരല്‍മലയിലും ഇനി ബാക്കിയുള്ളത് കുറേ പാറക്കൂട്ടങ്ങളും മരത്തടികളും കുമിഞ്ഞുകൂടിയ ചളിയും മാത്രമാണ്. അപകടം നടന്ന് നാലാം ദിവസമായപ്പോള്‍ ദുരന്ത ഭൂമിയില്‍ അവശേഷിക്കുന്നത് മനുഷ്യരവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഏതാനും തെളിവുകള്‍ മാത്രമാണ്. ആളുകളുടെ തിരിച്ചറിയില്‍ രേഖകളും, റേഷന്‍കാര്‍ഡുകളും ഫോട്ടോകളും ചികിത്സാസഹായങ്ങളുടെ രേഖകളുമെല്ലാം ചിലയിടങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തകര്‍ന്നടിഞ്ഞ വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കിട്ടുന്ന രേഖകളെല്ലാം മാറ്റിവെക്കുന്നുണ്ട്. ബാങ്ക് പാസ്ബുക്കുകള്‍,ആധാര്‍ കാര്‍ഡുകള്‍,ആര്‍.സി ബുക്ക് ഇവയെല്ലാം കിട്ടിയിട്ടുണ്ട്. അതിലുള്ളവര്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും പലര്‍ക്കുമറിയില്ല.
അതിനിടെ കുട്ടികളുടെ എഴുതിത്തുടങ്ങിയ പുത്തന്‍ നോട്ട്ബുക്കുകളും പാഠപുസ്തങ്ങളും കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങളും കണ്ടുനില്‍ക്കുന്നവര്‍ക്കെല്ലാം നോവ് പടര്‍ത്തുന്നതായിരുന്നു.