ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ചിത്രം ‘ കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലെ നായികയെ കുറിച്ചോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖറിന്റെ വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വികെ പ്രകാശിന്റെ സംവിധാന സഹായിയായാണ് അഭിലാഷ് ജോഷി സിനിമയിലെത്തിയത്. ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സിഗരറ്റ് വലിച്ചുകൊണ്ട് ‘കലിപ്പ് മോഡില്‍’, മാസ് റഫ് ലുക്കുമായി ഒരു വശത്തേക്ക് നോക്കിയിരിക്കുന്ന ദുല്‍ഖറിന്റെ കഥാപാത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.
വണ്ടിയില്‍ ആരെയോ ചൂഴ്ന്ന് നോക്കുന്ന ഭാവത്തിലാണ് ദുല്‍ഖര്‍ ഇരിക്കുന്നത്. ദുല്‍ഖര്‍ തന്നെയായിരുന്നു തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. KOK എന്ന ചുരുക്കപ്പേരും പോസ്റ്ററിലുണ്ട്.അതേസമയം ഇപ്പോൾ കിങ് ഓഫ് കൊത്തയിലെ ദുല്‍ഖറിന്റെ ലുക്കും അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ മമ്മൂട്ടിയുടെ മൈക്കിളപ്പന്റെ ലുക്കും ചേര്‍ത്തുകൊണ്ടുള്ള ഒരു പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്.ഭീഷ്മ പര്‍വത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ദേവ്ദത്ത് ഷാജിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
