താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ചു.താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് സംഭവം. പ്രാഥമിക നിഗമനത്തില്‍ ആളപായമില്ല.രാവിലെ 10 മണിയോടെയാണ് സംഭവം.ചുരം കയറുകയായിരുന്ന ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. ട്രാവലറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു. ഉടന്‍ തന്നെ വാഹനത്തിന്‍റെ ഡ്രൈവര്‍ സഞ്ചാരികളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നാലെ വാഹനത്തില്‍ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തെ മുഴുവനായും തീ വിഴുങ്ങി. കല്പറ്റയില്‍ നിന്നും മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പൊലീസും സ്ഥലത്തെത്തി.തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *