കണ്ണൂരില്‍: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യമുമായി ബിജെപി. കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന്‍ അനുസ്മരണത്തിനിടെയാണ് കൊലവിളി മുദ്രാവാക്യം വിളി ഉയര്‍ന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയും പങ്കെടുത്ത റാലിയിലാണ് കൊലവിളി മുദ്രാവാക്യം.

സന്ദീപ് വാര്യര്‍ ബലിദാനികളെ അപമാനിച്ചയാളാണെന്നും പാര്‍ട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. പാലക്കാട് നഗരത്തില്‍ സന്ദീപ് വാര്യറെ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ല. അവിടെ വെച്ച് സന്ദീപ് വാര്യറോട് കണക്കുതീര്‍ത്തോളാമെന്നാണ് മുദ്രാവാക്യത്തില്‍ ഉടനീളം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *