ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ആളുകൾ ഏറ്റെടുക്കകയും ചെയ്തിരുന്നു . വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യ വിനീത് പാടിയ ‘ഉണക്ക മുന്തിരി’ എന്ന ​ഗാനമാണ് അവസാനമായി പുറത്തിറങ്ങിയത്.
ആകർഷകമായ വരികൾ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഈ ഗാനം ഇപ്പോൾ നാല് മില്യൺ കാഴ്ചക്കാർ കടന്നിരിക്കുകയാണ്.ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് പാട്ടിന്റെ സ്ഥാനം. ഗാനം ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് വിനീത് ശ്രീനിവാസൻ നന്ദിയും അറിയിച്ചു.
അതേസമയം ചിത്രത്തിലെ നാലാമത്തെ ​ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങും. ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് അറിയിച്ചു. ചിത്രം ജനുവരി 21ന് പ്രേക്ഷകർക്ക് മുന്നെലെത്തും.

Leave a Reply

Your email address will not be published. Required fields are marked *