ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി.കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിൽ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളികൾ നിറഞ്ഞ ഒരു സിനിമയാണെന്നും ദുൽഖർ ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.തമിഴ് നടൻ പ്രസന്നയും ‘കിംഗ് ഓഫ് കൊത്ത’യുടെ സെറ്റില്‍ ജോയിൻ ചെയ്‍തുവെന്നതാണ് വാര്‍ത്തയുണ്ട്. പൊലീസ് ഓഫീസറായിട്ടായിരിക്കും ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രസന്ന അഭിനയിക്കുക എന്നാണ് സൂചന. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം ഈ വർഷം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *