ഇന്ന് പുലർച്ചെ കൊടുങ്ങല്ലൂരിൽ നടന്ന വാഹന പരിശോധനക്കിടെ ലഹരി മരുന്ന് പിടികൂടി. ഏഴ് കിലോ ഹാഷിഷ് ഓയിലുമായി തൃശ്ശൂർ മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാൽ എന്നിവരെ പോലീസ് പിടികൂടി.
ചോക്ലേറ്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നത്. ഇത് മാളയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.

പ്രതികള്‍ നേരത്തെയും ലഹരിമരുന്ന് കടത്തിയിരുന്നതായാണ് പോലീസിന്റെ സംശയം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നും അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *