കോഴിക്കോട് ഏലത്തൂരിൽ അജ്ഞാതൻ ട്രെയിനിന് തീ കൊളുത്തിയ സംഭവത്തിൽ മരണപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, സഹറ, നൗഫീഖ് എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റ [പാടുകൾ ഇല്ലെന്നും രക്ഷപ്പെടാൻ ചാടിയപ്പോൾ തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

മട്ടന്നൂര്‍ സ്വദേശി റഹ്മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി സഹറയുടേയും മൃതദേഹങ്ങള്‍ കിട്ടിയത് ഏലത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നാണ്. പെട്രോള്‍ ആക്രമണം ഭയന്ന് ട്രെയിനില്‍ നിന്ന് റഹ്മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കിടക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുംപോലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *