അസോസിയേഷൻ ഓഫ് അലൈൻസ് ഇന്റർനാഷണൽ വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്ക്കാര സമർപ്പണം നടത്തി. എരത്തിക്കൽ പി.വി.എസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ
എസ്എസ്എൽ സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

ചടങ്ങിൽ ശ്രീ.ബാബു പറശ്ശേരി, എ. മൂസ ഹാജി, ഡോ. സൈനുൽ ആബിദീൻ കെ.പി, ഡോ.സി.കെ ബാബു , വിനോദ് കോവൂർ, ഡോ. ഹർഷൻ സെബാസ്റ്റിൻ ആന്റണി, എന്നിവർക്കാണ് പുരസ്ക്കാരം നൽകിയത്. കൗൺസിലർമാരായ വി.പി മനോജ്, എസ്.എം തുഷാര, ഇ.പി സഫീന , രവിന്ദ്രൻ എ. (എച്ച്എം പിവിഎസ് സ്കൂൾ ) . പി.സുരേഷ് ബാബു, റെനിൻ മനോഹർ എന്നിവർ ആശംസകൾ നേർന്നു. അലൈൻസ് ക്ലബ് സെക്രട്ടറി ഷാജി സ്വാഗതവും പ്രസിഡന്റെ പി.അനിൽ അദ്ധ്യക്ഷതയും വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *