കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്. ബജറ്റിലെ അപ്രായോഗികതയിലും ഫണ്ട് വിനിയോഗത്തിലെ പാളിച്ചകളിലുമാണ് അദ്ദേഹത്തിന്റെ പരിഹാസം. വിസ്മയകരമായ ഒരു ബജറ്റണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ചതെന്നും കെ ജെ ജേക്കബ് പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിസ്മയകരമായ ഒരു ബജറ്റ്.
ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വച്ച്. 10 കോടി രൂപ.
തിരുവനന്തപുരത്തും ഹരിപ്പാടും ഓരോ പുതിയ മെഡിക്കല്‍ കോളേജുകള്‍. നൂറു കോടി രൂപ. (വേറെ ഏതൊക്കെയോ മെഡിക്കല്‍ കോളേജുകളുടെ പുനരുദ്ധാരണവും ഉണ്ടെന്നു തോന്നുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈയിടെ ഉദ്ഘാടനം ചെയ്ത സര്‍ജിക്കല്‍ ബ്ലോക്കിന്റെ ചെലവ് മുന്നൂറു കോടിയോ മറ്റോ ആണ്.

ആരോഗ്യരംഗം വെന്റിലേറ്ററില്‍നിന്നിറങ്ങി ടാക്‌സി പിടിച്ചു നേരെ വീട്ടില്‍പ്പോകുന്ന വിസ്മയക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *