കനത്ത മഴയിൽ ബെംഗളൂരുവിൽ ജനജീവിതം താറുമാറായി. ട്രാക്കിൽ മരം പൊട്ടിവീണതോടെ ബെംഗളൂരു മെട്രോ സർവീസുകൾ ഒരു രാത്രി തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം പൊട്ടിവീണത്. രാത്രി ഏഴരയോടെയാണ് സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചെന്ന് ടിബിഎംആർസിഎൽ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെയാണ് തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനരാരംഭിച്ചത്. സര്‍വീസ് തടസ്സപ്പെട്ട സമയം ഇന്ദിരാനഗറിനും വൈറ്റ്‌ഫീൽഡിനും ഇടയിലും എംജി റോഡിൽ നിന്ന് ചള്ളഘട്ടയിലേക്കുള്ള ഷോർട്ട് ലൂപ്പുകളിലാണ് സർവീസ് നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റൻ്റ് ശ്രീവാസ് രാജഗോപാലൻ അറിയിച്ചിരുന്നു. അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പൊതുജന സഹകരണം ആവശ്യമാണെന്നും അദ്ദേഹം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *