നിലമ്പൂര്‍: ഇടത് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. ആര്യാടന്‍ ഷൗക്കത്ത് ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രചരണം ഉദ്ഘാടനം ചെയ്യുന്ന താന്‍ അവസാനം വരെ ഒപ്പമുണ്ടാകുമെന്നും തങ്ങള്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രയാസം മനസിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ കഴിയൂ. അതിനാല്‍ സി.പി.എമ്മുകാരും ഇത്തവണ ഷൗക്കത്തിന് വോട്ടുചെയ്യുമെന്നും പറഞ്ഞു.
ഉബൈദ് കാക്കീരി ആധ്യക്ഷം വഹിച്ചു. പി.വി അബ്ദുല്‍വഹാബ് എം.പി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ്, എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി, എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി.കെ ബഷീര്‍, അന്‍വര്‍സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി, യു.സി രാമന്‍, ഇസ്മയില്‍ മൂത്തേടം, ടി.പി അഷ്റഫലി, ഇഖ്ബാല്‍ മുണ്ടേരി, രാജു തുരുത്തേല്‍ പ്രസംഗിച്ചു.