തിരുവല്ലയിലെ പൊടിയാടിയില്‍ പുലിയിറങ്ങി. തിരുവല്ല മാവേലിക്കര റോഡില്‍ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് പിന്‍വശത്തുള്ള റോഡിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ ആറുമണിയോടെ കോണ്‍ക്രീറ്റ് റോഡില്‍ നില്‍ക്കുന്ന പുലിയെ മണിപ്പുഴ തൈപ്പടവില്‍ വീട്ടില്‍ സംഗീതയാണ് കണ്ടെത്തിയത്. സംഭവം ഉടന്‍തന്നെ വാര്‍ഡ് മെമ്പര്‍ എന്‍ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിച്ചു.
കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പുലി നടന്നകലകുകയായിരുന്നു. കണ്ടത് പുലിയെ തന്നെ ആണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട് നിറഞ്ഞ ആളൊഴിഞ്ഞ പുരയിടത്തില്‍ പുലി ഉണ്ടെന്ന് ആണ് പറയപ്പെടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.