കുന്ദമംഗലം. ലോക്കല്‍ ഗവണ്‍മെന്റ് മെംബേര്‍സ് ലീഗ് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സഭ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദീര്‍ഘ വീക്ഷണമില്ലാതെ നടപ്പാക്കിയ കെ സ്മാര്‍ട്ട് പദ്ധതി സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്നും ലക്ഷകണക്കിന് ഭവനരഹിതരോടുള്ള സര്‍ക്കാരിന്റെ വഞ്ചനയാണ് PMAY പദ്ധതി അട്ടിമറിച്ച് ലൈഫ് ലിസ്റ്റില്‍ ഉള്ളവരെ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനുള്ള തീരുമാനം എന്ന് അദ്ദേഹം ആരോപിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഒ ഉസ്സയിന്‍, സെക്രട്ടറി എ കെ ഷൗക്കത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം ബാബുമോന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി വി ഷംജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി കൗലത്ത്, ഷൈജവളപ്പില്‍, യുസി ബുഷറ, ഫാത്തിമ ജെസ്ലി, സമീറ അരീപുറം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *