പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്.

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

294 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളിലേക്ക് രോഗം പടരുന്നതായാണ് കണ്ടെത്തല്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *