കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി വയനാട്ടിലെ ദുരന്തബാധിതരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി15 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചു.അതിന്റെ ഭാഗമായി കുന്ദമംഗലം യൂണിറ്റിന്റെ ധനസമാഹരണ പരിപാടിയിലേക്ക് തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ടും കുന്ദമംഗലം യൂണിറ്റ് പ്രസിഡണ്ട് കൂടിയായ എം ബാബുമോൻ ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് തുടക്കം കുറിച്ചു .ഫണ്ട് ശേഖരണം രണ്ടു ദിവസങ്ങളിലായാണ് നടത്തുന്നത്.സംസ്ഥാനതൊട്ടാകെ നടത്തുന്ന ഫണ്ട് ശേഖരണ പരിപാടിയിൽ കുന്ദമംഗലം യൂണിറ്റ് ജനറൽ സെക്രട്ടറി പി ജയശങ്കർ, യൂണിറ്റ് ട്രഷറർ എൻ വിനോദ് കുമാർ, വൈസ് പ്രസിഡണ്ടുമാരായ സുനിൽ കണ്ണോറ, ടി സുമോദ്, എം പി മൂസ ,ടി വി ഹാരിസ് ,സജീവൻ കിഴക്കയിൽ, കെ കെ ജൗഹർ ,കെ പി അബ്ദുൽ നാസർ ,ഒ പി ഭാസ്കരൻ, ജിനി ലേഷ് ഓർക്കിഡ് , റെഫീഖ് മലബാർ, ഷൗക്കത്തലി പിലാശ്ശേരി , നിമ്മി സജി ,ആലീസ് നെൽസൺ ,ജസീല ,ഷിജില ,ബിന്ദു സുനിൽ ,കമലം, സഫീറ ,മഹിത മറ്റ് യൂണിറ്റ് പ്രവർത്തക സമിതി അംഗങ്ങളും വ്യാപാരികളും പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ ഇന്ന് വയനാട്ടിലേക്ക് കയറ്റി അയക്കുമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ അറിയിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020