മലപ്പുറം: പാണക്കാട്-മലപ്പുറം റോഡിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. വലിയ മണ്ണിടിച്ചിലാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കളക്ടറോട് സംസാരിച്ചെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. അപകടസ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.
‘നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരുന്നോ എന്ന് പരിശോധിക്കും. അനുമതി ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതിരുന്നത്. നിലവില്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ അന്വേഷിക്കും. ആദ്യം രക്ഷാപ്രവര്‍ത്തനം നടക്കട്ടേ. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുണ്ട്. വളരെ പെട്ടെന്ന് മണ്ണ് നീക്കം ചെയ്യും’, എ പി അനില്‍കുമാര്‍ പറഞ്ഞു.
