മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പാകെ ഹാജരായി. മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യത അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹൈദരാബാദ് സോണല്‍ ഓഫീസിലാണ് നടി എത്തിയത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തെലുഗു നടി ചാര്‍മി കൗര്‍, സിനിമാ സംവിധായകന്‍ പുരി ജഗനാഥ് എന്നിവരില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുത്തിരുന്നു. മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബാഹുബലി താരം റാണ ദഗ്ഗുബാട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ ഉള്‍പ്പെടെ 12 പേരോടാണ് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാകുല്‍ പ്രീതി സിങ് ഹൈദരാബാദിലെത്തിയത്. നാലു വര്‍ഷം മുന്‍പ് നടന്ന മയക്കുമരുന്ന് കേസിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *