മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചെറിയ സ്‌ക്രീനില്‍ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയല്ലെന്ന് മോഹന്‍ലാല്‍. മരക്കാര്‍ മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ചുരുങ്ങിയത് 600 സ്‌ക്രീനുകളില്‍ 21 ദിവസമെങ്കിലും ഓടേണ്ട സിനിമയാണിതെന്നും റെഡ്ഡിഫിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.’സിനിമ റിലീസ് ചെയ്യുന്നതിന് അനുയോജ്യമായ സമയം കാത്തിരിക്കുകയാണ്. അത് പെട്ടെന്ന് തന്നെയുണ്ടായേക്കും. പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഈ സാഹചര്യത്തെ നമ്മള്‍ മറികടക്കും, സിനിമകള്‍ തിയറ്ററുകളിലേക്കെത്തും’, മോഹന്‍ലാല്‍ പറഞ്ഞു.
“വലിയ സ്ക്രീനിനുവേണ്ടിയുള്ള മാധ്യമമാണ് സിനിമ. ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ഒടിടി തീര്‍ച്ഛയായും സിനിമകളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റ് ആണ്. ഒടിടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്ഫോമിനുവേണ്ടി, അവിടുത്തെ പ്രേക്ഷകരെ മനസ്സില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. പക്ഷേ തിയറ്ററുകള്‍ തീര്‍ച്ഛയായും തിരിച്ചുവരും.മോഹൻലാൽ പറഞ്ഞു

മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശനും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ മൂന്ന് വര്‍ഷത്തെ പ്രയത്‌നം ഒരു മൊബൈലില്‍ കാണേണ്ടി വരുന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *