പ്രമുഖ തമിഴ് സീരിയല്‍ താരവും അവതാരകയുമായ മഹാലക്ഷമിയും ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റെയും വിവാഹ ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം.ഇരുവരും തങ്ങളുടെ വിവാഹ​ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ എത്തിയത്.യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ,
പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത് പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും” എന്നുമാണ് ചിലര്‍ പരിഹസിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ ഇരുവരെയും പിന്തുണച്ചു കൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്.

തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. ഡ്രംസ്റ്റിക് ചിപ്സ്, സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. രവീന്ദര്‍ നിര്‍മ്മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *