*നൃത്ത അധ്യാപിക ഒഴിവ്* ഇടുക്കി പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നൃത്ത പരിശീലകയുടെ ഒഴിവുണ്ട്. വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്കൂളിൽ നടക്കും. നൃത്ത പരിശീലനരംഗത്ത് പ്രവൃത്തിപരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതമാണ് ഇന്റർവ്യൂവിന് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 6282930750,9446162867*ഫർമിസിസ്‌റ്റ് ഒഴിവ്* ഇടുക്കി മെഡിക്കല്‍ കോളേജിൽ രണ്ട് ഫാര്‍മസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാകും നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 9 രാവിലെ 11 ന് ആശുപത്രി ഓഫീസിൽ നടക്കും. കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ചിട്ടുളളതും, ബിഫാം അല്ലെങ്കില്‍ ഡി ഫാം ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ നിന്നുളള ബിരുദമാണ് യോഗ്യത. താല്‍പര്യമുളളവര്‍ വയസ് , യോഗ്യത, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 299574.*ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് സെപ്റ്റംബര്‍ 5 ന്* ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് സെപ്റ്റംബര്‍ 5 രാവിലെ 11ന് ഇടുക്കി ജില്ലാ കളക്‌ട്രേറ്റ് ഹാളില്‍ നടക്കും. വേദിയിൽ ജില്ലയില്‍ നിന്നുളള പുതിയ പരാതികള്‍ സ്വീകരിക്കുന്നതാണ്.*ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്* രാജാക്കാട് സർക്കാർ ഐ.ടി.ഐ യില്‍ അരിത്തമെറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ (എ.സി.ഡി) തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 10 രാവിലെ 10.30 ന് നടക്കും. എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എഞ്ചിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെപ്രവൃത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ മെക്കാനിക്കല്‍ ഗ്രൂപ്പ്-1 ട്രേഡിലുള്ള എന്റ്റിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ് എന്നിവ സഹിതമാണ് ഇന്റര്‍വ്യൂവിന് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 04868241813, 9895707399.*ബി എസ് സി മാത്തമാറ്റിക്‌സ് സീറ്റൊഴിവ്*ബാലുശ്ശേരി സര്‍ക്കാര്‍ കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബി എസ് സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 4 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍:9526746843*അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും*അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. രജിസ്ട്രേഷന്‍റെ ഉത്തരവാദിത്വം തൊഴില്‍ദാതാവില്‍ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴില്‍ തേടുന്നവരുടെ രജിസ്ട്രേഷന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാക്കും. ജോലിയില്‍ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുന്ന പക്ഷം തൊഴില്‍ദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥന്‍ തന്‍റെ രജിസ്ട്രേഷൻ അക്കൗണ്ടിൽ നിന്നും ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴിൽ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.തൊഴിൽദാതാവ്, ലേബർ കോൺട്രാക്‌ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫീസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്‌വേർഡും കരസ്ഥമാക്കണം. ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന/താമസിപ്പി ക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പിക്കണം.തൊഴിൽ, വ്യവസായ, തദ്ദേശ സ്വയംഭരണ, പോലീസ് വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാർഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തും.വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ കോർഡിനേഷൻ സമിതികൾ രൂപികരിക്കും. ഓരോ വകുപ്പിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.ലേബർ കോൺട്രാക്ടർമാർ, സ്ഥാപന ഉടമകൾ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുന്നതിന് ബോധവർക്കരണ പരിപാടികളും ക്ലാസുകളും നടത്തും. 1979ല്‍ രൂപീകരിച്ച നിയമമാണ് നിലവിലുള്ളത്. പുതിയ തൊഴില്‍ സാഹചര്യത്തിന് അനുസരിച്ച് രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ആവശ്യമെങ്കില്‍ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി ഭേദഗതി ചെയ്യും. യോഗത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മോധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.*സാമൂഹ്യ പഠനമുറി പദ്ധതിയില്‍ താല്‍ക്കാലിക ഫെസിലിറ്റേറ്റര്‍ നിയമനം*പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനും സാമൂഹ്യ പഠനമുറി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ പട്ടികവര്‍ഗ ഉന്നതികളില്‍ ഫെസിലിറ്റേര്‍മാരെ നിയമിക്കുന്നു.ചെങ്ങോട്ടുമല, പന്നിയേരി, വായാട്, കാമ്പ്രത്ത്കുന്ന്, പെരിങ്ങോട്ടുമല എന്നീ ഉന്നതികളിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, അവര്‍ക്ക് ട്യൂഷന്‍ നല്‍കുക എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തം. ഇതിനായി അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗക്കാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടക്കും. പഠനമുറി സ്ഥിതി ചെയ്യുന്ന ഉന്നതിയിലെ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ പി.ജി, ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാവണം.*തേക്ക് തടി ലേലം* തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ബ്ലോക്ക് 34 ല്‍ റീസര്‍വ്വേ നമ്പര്‍ 139/3 (പഴയ സര്‍വ്വേ നമ്പര്‍ 1438/1) ല്‍ ഉള്‍പ്പെട്ട 00.7820 ഹെക്ടര്‍ പുരയിടത്തില്‍ നിന്നും സര്‍ക്കാരിലേക്ക് റിസർവ് ചെയ്ത 7 തേക്ക് തടികള്‍ മുറിച്ച് മാറ്റി സൂക്ഷിച്ചിട്ടുള്ളത് ലേലം ചെയ്തു വില്‍ക്കുന്നു. കാരിക്കോട് വില്ലേജ് ഓഫീസില്‍ സെപ്റ്റംബര്‍ 7 രാവിലെ 11 ന് പരസ്യ ലേലം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാരിക്കോട് വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാം.*ഡാറ്റഎന്‍ട്രി ഓപ്പറേറ്റർ കരാർ നിയമനം* ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡാറ്റഎന്‍ട്രി ഓപ്പറേറ്ററെ കാരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 20 രാവിലെ 10ന് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റിലെ അക്കാദമിക് ബ്ലോക്കില്‍ നടക്കും. ബിരുദവും ഒരുവര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമയും, എംഎസ് വേഡിലും , എം എസ് എക്‌സലിലും പ്രവര്‍ത്തിപരിചയം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് , വേഡ് പ്രോസസിംഗ് എന്നിവയില്‍ പ്രാവീണ്യമുളളവര്‍ക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുള്ളവർക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ്എ, തിരിച്ചറിയല്‍ രേഖകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *