വരുമാനം എത്രയാണെന്ന് വെളിപ്പെടുത്താൻ തയാറാകാത്ത ഭർത്താവിന്റെ ശമ്പളം എത്രയാണ് എന്ന് അറിയാൻ വ്യത്യസ്ത മാർഗം സ്വീകരിച്ച് യുപി ബറേലിയിലെ സഞ്ജു ​ഗുപ്തയെന്ന യുവതി .എത്ര ചോദിച്ചിട്ടും ഭർത്താവ് ശമ്പളം എത്രയാണ് എന്ന് പറയാത്തതിനെ തുടർന്ന് സഞ്ജു ​ഗുപ്ത വിവരാവകാശ അപേക്ഷ നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരിച്ചടി നേരിട്ടെങ്കിലും കേന്ദ്ര വിവരാവകാശ കമ്മീഷൻ വരെ പോയി യുവതി തന്റെ പോരാട്ടത്തിൽ വിജയിച്ചു. ആദ്യം ബറേലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ മുന്നിലാണ് സഞ്ജു ​ഗുപ്ത അപേക്ഷ സമർപ്പിച്ചത്. പക്ഷേ, ഭർത്താവിന്റെ സമ്മതം കൂടാതെ അങ്ങനെ വിവരങ്ങളൊന്നും നൽകാനാവില്ല എന്ന് കാണിച്ച് സജ്ഞുവിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.തുടർന്ന് യുവതി അപ്പീലിലൂടെ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയുടെ (എഫ്.ഐ.എ) സഹായം തേടി. അപേക്ഷ പരി​ഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ യുവതിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു.ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറോട് ഭർത്താവിന്റെ ശമ്പളം എത്രയാണ് എന്ന് സഞ്ജു ​ഗുപ്തയെ അറിയിക്കണം എന്ന് നിർദ്ദേശം വന്നു.

Leave a Reply

Your email address will not be published. Required fields are marked *