പൊന്നിയിൻ സെൽവൻ; മൂന്ന് ദിവസം കൊണ്ട് 230 കോടി നേടി വിജയ കുതിപ്പ് തുടരുന്നു

0

മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചലച്ചിത്രം പൊന്നിയിൻ സെൽവൻ- 1 വെറും മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷൻ 100 കോടി പിന്നിട്ടു. 4.13 മില്യൺ ഡോളർ കളക്ഷനാണ് യുഎസ് ബോക്‌സ് ഓഫിസിൽ പൊന്നിയിൻ സെൽവൻ വാരിക്കൂട്ടിയത്. ഇത് ഒരു തമിഴ് സിനിമയ്ക്ക് യുഎസ് ബോക്‌സ് ഓഫിസിൽ ലഭിക്കുന്ന എക്കാലത്തേയും മികച്ച ഓപ്പണിംഗാണ്.

29 മില്യൺ ഡോളറുമായി ഈ വാരാന്ത്യത്തിൽ ലോകമെമ്പാടും ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രവുമാകുകയാണ് പൊന്നിയിൻ സെൽവൻ. മികച്ച പ്രേക്ഷക പ്രതികരണവുമാണ് പൊന്നിയിൻ സെൽവന് ലഭിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here