മുംബൈ: നടി ശ്രീദേവിയുടെ മരണ കാരണം വെളിപ്പെടുത്തി ഭർ‌ത്താവ് ബോണി കപൂർ. ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്നു ശ്രീദേവി. ഉപ്പ് ഉപയോഗിക്കാതെ കർശനമായ ഭക്ഷണക്രമം നടി പാലിച്ചിരുന്നുവെന്നും ഇതുമൂലം പലപ്പോഴും ബോധം നഷ്ടപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്‌ക്രീനിൽ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി യഥാർഥത്തിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമിക്കുകയായിരുന്നുവെന്ന് ബോണി കപൂർ പറയുന്നു. ബ്ലഡ് പ്രഷർ കുറയുന്ന പ്രശ്നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മുമ്പും രണ്ടു മൂന്നു തവണ അവൾക്ക് ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ആഹാരത്തിൽ ഉപ്പ് ഉൾപ്പെടുത്തണമെന്ന് ഉപദേശിക്കാൻ …
ഡോക്ടർമാരോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവൾ ഇതൊന്നും ഗൗരവമായി എടുത്തില്ല. പലപ്പോഴും അവൾ പട്ടിണി കിടക്കാറുണ്ടായിരുന്നു. സ്ക്രീനിൽ തന്നെ
തന്നെ നന്നായി കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു എന്നും ബോണി കപൂർ പറഞ്ഞു.
ശ്രീദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയ നടൻ നാഗാർജുന പറഞ്ഞ
കാര്യവും ബോണി കപൂർ വെളിപ്പെടുത്തി.അവർ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കിടെ അവൾ ക്രാഷ് ഡയറ്റിലായിരുന്നുവെന്നും അങ്ങനെ അവൾ കുളിമുറിയിൽ വീണ് പല്ലു പൊട്ടി എന്നാണ് നാഗാർജുന പറഞ്ഞത്. ശ്രീദേവി മരിച്ച ദിവസം ഒപ്പമുണ്ടായിരുന്ന ബോണി കപൂര്‍, അവരുടെ മരണകാരണത്തെപ്പറ്റി ഇതുവരെ പ്രതികരിച്ചിരുന്നില്ല….
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *