പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാൽസംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണഘട്ടത്തിലേയ്ക്ക് കടക്കുന്നതിൻ്റെ ഭാ​ഗമായാണ് കോടതി മാറ്റം. ബലാത്സം​ഗ കേസുകളിൽ വിചാരണ നടപടികൾക്കുള്ള അധികാരം ജില്ലാ സെഷൻസ് കോടതികൾക്കാണ്.

നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം നേരത്തെ തിരുവല്ല കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസം 30 ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കേസ് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയത്. വിചാരണ എവിടെ വേണമെന്ന് ജില്ലാ സെഷൻസ് കോടതിയാണ് തീരുമാനമെടുക്കുക.

2026 മെയ് മാസത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിിന് എതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസുകാരിയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ജനുവരി 10ന് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഷൊർണൂരിലെ കെപിഎം ഹോട്ടലിൽ നിന്നായിരുന്നു രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്

Leave a Reply

Your email address will not be published. Required fields are marked *