തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ട എന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്‌ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന. കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്നാണ് തീരുമാനം.

നിലവില്‍ അനാവശ്യമായി നിരവധി വിവാദങ്ങള്‍ ഉണ്ടായി. നിലപാട് എടുത്തെ മതിയാകൂ എന്ന് നിര്‍ബന്ധിത സാഹചര്യം വരുന്നെങ്കില്‍ മാത്രം തുടര്‍നടപടിയുണ്ടാകും. ഉപസമിതി ചേരുന്നത് അടക്കമുള്ള കാര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വലിയ വിവാദങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായ ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുന്നത്. എംഎസ്എഫ് മുതല്‍ ലീഗ് വരെ എല്ലാ തലങ്ങളിലും വലിയ രാഷ്ട്രീയ വിയോജിപ്പുകള്‍ പദ്ധതിയില്‍ നിലനില്‍ക്കുകയാണ്. നിലപാടിലെ അസ്ഥിരത വോട്ട് ചെയ്ത ജനങ്ങളില്‍ ആശയക്കുഴപ്പത്തിന് കാരണമാകും എന്നാണ് ലീഗിലെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *