മുക്കം : എം.എ.എം.ഒ കോളേജ് ഗ്ലോബൽ അലുമിനി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂർവവിദ്യാർഥി സംഗമം ‘മിലാപ്-25’ ന്റെ പ്രഖ്യാപനവും സിഗ്‌നേച്ചർ ഫിലിം റിലീസും കോളേജ് സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ ഒമാനൂർ മുഹമ്മദ് നിർവഹിച്ചു. 2025 ജൂലൈ 20 നാണ് അലുമിനി മീറ്റ് നടക്കുക.1982ൽ ആരംഭിച്ച കോളേജിലെ ‘മിലാപ് ‘ പൂർവ വിദ്യാർഥി സംഗമത്തിന്റെ രണ്ടാം പതിപ്പാണിത്. പ്രഖ്യാപന ചടങ്ങിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എം.എ. അജ്മൽ മുഈൻ മുഖ്യ പ്രഭാഷണം നടത്തി.അലുമിനി അസോസിയേഷൻ സെക്രട്ടറി ടി. എം നൗഫൽ, ടീച്ചേർസ് കോർഡിനേറ്റർ വി ഇർഷാദ് സംസാരിച്ചു.പ്രഖ്യാപന ചടങ്ങിനൊടാനുബന്ധച്ച് എം.എ.എം.ഒ. കോളേജ് പൂർവ വിദ്യാർഥിയും, കൊണ്ടോട്ടി ഇ.എം.ഇ.എ. ആർട്സ് ആൻഡ് സയൻസ് കോളേജ് ജേണലിസം വിഭാഗം മേധാവിയുമായ പ്രൊഫ. വി അബ്ദുൽ മുനീർ, കോളേജിലെ എം.എ. ജേണലിസം, ബി.എ. അഡ്വർടൈസിങ് ആൻഡ് സെയിൽസ് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ‘ജേണലിസം ഇൻ ദി ഏജ് ഓഫ് സ്റ്റോറി ടെല്ലിങ്’ എന്ന വിഷയത്തിൽ കരിയർ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020