നേപ്പാളിലെ സൊളൂഖൂംബു ജില്ലയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ ഖുംബു പസാങ് ലാമു റൂറൽ മുനിസിപ്പാലിറ്റിയിലെ ഫെരിചെയിലായിരുന്നു സംഭവം. 47 വയസുള്ള ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. മറ്റൊരു യാത്രികനും രണ്ട് പൈലറ്റുമാര്‍ക്കും പരിക്കേറ്റു.

ഫിഷ്‌ടെയിൽ എയർ, എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് ലാൻഡിങ്ങിനിടെ കൂട്ടിയിടിച്ച് തകര്‍ന്നത്. ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്ത്യൻ പൗരൻ വസന്ത് കുമാർ ബലരാമരാമദുവാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇതേ ഹെലികോപ്റ്ററിലുണ്ടായിരുന്ന ന്യൂസിലൻഡ് നിവാസിയായ ഇന്ത്യൻ വംശജൻ ശൈലേഷ് കൃഷ്ണ പട്ടേലിന് (49) പരിക്കേറ്റു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള വഴിയിലാണ് അപകടം നടന്ന ഫെരിചെ സ്ഥിതി ചെയ്യുന്നത്. അപകട സമയത്ത് ഇരു ഹെലികോപ്റ്ററുകളിലുമായി എത്ര യാത്രികർ ഉണ്ടായിരുന്നു എന്നത് ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ലാൻഡിങ്ങിനിടെ പുറത്ത് കാത്തുനിന്നവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഒരു ഹെലികോപ്റ്റര്‍ പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *