തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ ക്രമക്കേട് വ്യക്തമായിട്ടും നിയമനം റദ്ദാക്കാതെ പിഎസ്‌സി. പഴയ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ച അരുണ്‍ ജെ പ്രതാപ് ഇപ്പോഴും അതേ തസ്തികയില്‍ ജോലി തുടരുന്നു. ക്രമക്കേടുള്ള ലിസ്റ്റില്‍ നിന്ന് നടത്തിയ നിയമനം റദ്ദാക്കാന്‍ സര്‍ക്കാരും ഇടപെടുന്നില്ല. പുതിയ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയ ശ്യാംകൃഷ്ണന് അഡൈ്വസ് മെമ്മോ അയച്ചിട്ടില്ല. നിയമോപദേശം ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് പിഎസ്‌സിയുടെ നിലപാട്. പഴയ റാങ്ക് ലിസ്റ്റ് പിന്‍വലിച്ച ശേഷമാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. പുതിയ റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കുകാരനാണ് അരുണ്‍. ഒന്നാം റാങ്ക് നേടിയ ശ്യാംകൃഷ്ണന് അഡൈ്വസ് മെമ്മോ അയച്ചിട്ടില്ല.
അതേസമയം, ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. പിഎസ്‌സി പരീക്ഷാ കണ്‍ട്രോളര്‍ ബിനി കെ എബ്രഹാം ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. പിഎസ്‌സി അംഗം ഡോ. സി കെ ഷാജിബിനെയും ഇന്ന് ചോദ്യം ചെയ്‌തേക്കും.
ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്ക് നടത്തിയ നിയമനമാണ് പിഎസ്‌സിയെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്കും മറ്റ് വിവാദങ്ങളിലേക്കും നയിച്ചത്. ക്രമക്കേട് 56 ചോദ്യങ്ങളിലെ നിയമനം നടത്താത്തതിനെ തുടര്‍ന്നെന്ന് പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
