നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സൗഹൃദ സന്ദര്‍ശനം നടത്തി. പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ബി. കാശി വിശ്വനാഥന്റെ നേതൃത്വത്തില്‍ സ്പീക്കറെ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു.
കേരളത്തിന്റെ വികസനത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പങ്ക്, വാണിജ്യ വ്യവസായ രംഗങ്ങളിലെ വളര്‍ച്ചയ്ക്കായി പോര്‍ട്ട് ട്രസ്റ്റിന്റെ ഭാവി പരിപാടികള്‍ക്കായുള്ള നവീന ആശയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സ്പീക്കര്‍ ചെയര്‍മാനുമായി പങ്കുവെച്ചു.
സ്പീക്കറുടെ നിയമസഭാ മണ്ഡലത്തിലെ തലായി ഹാര്‍ബറും, കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ടും ഉടന്‍തന്നെ സന്ദര്‍ശിച്ച് ഇവിടുത്തെ ഭാവി സാധ്യതകള്‍ എന്തെല്ലാം എന്ന് പരിശോധിക്കുമെന്നും ചെയര്‍മാന്‍ സ്പീക്കര്‍ക്ക് ഉറപ്പു നല്‍കി.
ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഉപഹാരം നല്‍കി ചെയര്‍മാന്‍ ആദരിച്ചു. സ്പീക്കറോടൊപ്പം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ് കെയും ഉണ്ടായിരുന്നു.