കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി
കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. ഫോണ്‍: 047-2325101, 8281114464
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
നെയ്യാറ്റിന്‍കര സബ്‌കോടതിയില്‍ അഡീഷണല്‍ ?ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു, നിശ്ചിത യോ?ഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് തിയതി, പ്രവൃത്തിപരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജ്‌മെന്റ് പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കുക. വിലാസം: സീനിയര്‍ സൂപ്രണ്ട്, സ്യൂട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്-തിരുവനന്തപുരം-695043 . അവസാന തിയതി ജനുവരി 15.
കിക്മയില്‍ എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം
സഹകരണ വകുപ്പിന് കീഴിലുള്ള നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ജനുവരിയിലെ സി-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8547618290/ 9188001600
www.kicma.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയ്യതി ഫെബ്രുവരി 28.
ആര്‍.സി ബുക്ക് നഷ്ടപ്പെട്ടു
കേരള വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ളതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് അനുവദിച്ചിട്ടുള്ളതുമായ KL 01 CX 0424 നമ്പറിലുള്ള ബൊലേറോ ക്യാംപര്‍ വാഹനത്തിന്റെ ആര്‍.ബി ബുക്ക് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ബുക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും എടുക്കുന്നതില്‍ പരാതിയുള്ളവര്‍ 15 ദിവസത്തിനകം തിരുവനന്തപുരം ആര്‍ടിഒയെ അറിയിക്കേണ്ടതാണ്.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 2024: മാധ്യമ അവാര്‍ഡ് എന്‍ട്രികള്‍ ജനുവരി 8 നകം സമര്‍പ്പിക്കണം
ഇന്നും നാളെയുമായി (ജനുവരി 4, 5) നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ഫെസ്റ്റിന്റെ (സീസണ്‍ നാല്) മാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ജനുവരി 8 വരെ സ്വീകരിക്കും. മാധ്യമ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വെവ്വേറെ അവാര്‍ഡുകളുണ്ട്. പ്രീ-ഇവന്റുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക. വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും.
അച്ചടി മാധ്യമം
- മികച്ച റിപ്പോര്‍ട്ട്2. മികച്ച ഫോട്ടോ
- സമഗ്ര കവറേജ്
ദൃശ്യമാധ്യമം
- മികച്ച റിപ്പോര്‍ട്ട്
- മികച്ച വീഡിയോ
- സമഗ്ര കവറേജ്
ഓണ്‍ലൈന്‍ മീഡിയ
1.മികച്ച റിപ്പോര്‍ട്ട്
എഫ്.എം റേഡിയോ
- മികച്ച റിപ്പോര്‍ട്ട്
അപകടങ്ങള്‍ വര്‍ധിക്കുന്നു: ലോഹത്തോട്ടികള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
ലോഹത്തോട്ടികളുടെ ഉപയോഗം മൂലം വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി.
- വൈദ്യുത ലൈനുകള്‍ക്ക് സമീപം ലോഹകുഴലുകളോ തോട്ടികളോ/ഇരുമ്പ് ഏണികള്‍ അശ്രദ്ധയോടെ ഉപയോഗിക്കരുത്.
- വൈദ്യുത ലൈനുകള്‍ക്ക് സമീപം നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഇരുമ്പ് തോട്ടി/ ഏണി പോലുള്ള സാധന സാമഗ്രികള്‍ ഉപയോഗിച്ച് കായ്കളും ഫലങ്ങളും മറ്റും അടര്‍ത്തുവാന്‍ ശ്രമിക്കരുത്.
- വൈദ്യുത ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടുപിടിപ്പിക്കരുത്.
- വൈദ്യുത ലൈനുകള്‍ക്ക് സമീപത്തുള്ള മരങ്ങള്‍ കാലാകാലങ്ങളില്‍ വെട്ടിമാറ്റുന്ന വൈദ്യുത ബോര്‍ഡ് അധികൃതരുടെ നടപടിയുമായി സഹകരിക്കുക.
- വീടിന്റെ പരിസരത്ത് വളര്‍ത്തുന്ന വൃക്ഷങ്ങളുടെ ശാഖകളുടെ സമീപത്തുകൂടി വൈദ്യുത കമ്പികള്‍ പോകുന്നുണ്ടെങ്കില്‍ ശാഖകള്‍ വെട്ടിമാറ്റുന്നതിനായി ഉപഭോക്താക്കള്‍ ശ്രമിക്കരുത്. അതിനായി വൈദ്യുത ബോര്‍ഡ് അധികൃതരുടെ സഹായം തേടുക.
- കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി അനധികൃത വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണ്. കമ്പിവേലികളിലൂടെ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കാനും പാടില്ല.
ഭിന്നശേഷിക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. അവസാന തീയതി ഫെബ്രുവരി 22 .ഉദ്യോഗാര്‍ത്ഥികള്‍ 2024 ഡിസംബര്‍ 31 ന് 50 വയസ്സ് പൂര്‍ത്തിയാകാത്തവരായിരിക്കണം. നേരിട്ടോ ദൂതന്‍ മുഖേനയോ അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം രജിസ്‌ട്രേഷന്‍ കാര്‍ഡുമായി എത്തി രജിസ്‌ട്രേഷന്‍ പുതുക്കാം
യൂക്കാലി മരലേലം
ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മ്മിക്കുന്നതിനായി ചിന്നക്കനാല്‍ വില്ലേജിലനുവദിച്ച ഭൂമിയിലെ യൂക്കാലിപ്പ്റ്റ്‌സ് ഇനത്തിലുള്ള 67 മരങ്ങള്‍ ലേലം ചെയ്യുന്നു. ജനുവരി 23 ന് രാവിലെ 11.30 മണിക്ക് ചിന്നക്കനാല്‍ വില്ലേജ് ഓഫീസ് അങ്കണത്തിലാണ് ലേലം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിന്നക്കനാല്‍ വില്ലേജ് ഓഫീസറുടെ അനുമതിയോടുകൂടി മരങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ കൃത്യസമയത്തിന് മുമ്പ് ലേല സ്ഥലത്ത് ഹാജരാകണം. ഫോണ്‍ 04868 232050.
കമ്മ്യൂണിറ്റി കൗണ്‍സലര്‍ അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കമ്മ്യൂണിറ്റി കൗണ്‍സലര്‍ തസ്തികയില്‍ ഒഴിവുളള വിവിധ ബ്ളോക്കുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 25 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ള, ഒഴിവുള്ള, ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
സോഷ്യല്‍വര്‍ക്ക്/സൈക്കോളജി/ വിമന്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ക്ലീനിക്കല്‍സൈക്കോളജിയോഗ്യത,പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും ഇടക്ക്.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യണം. അവസാന തീയ്യതി 18 ന് വൈകിട്ട് 5 മണി.
ഗ്രൂപ്പ് ചര്‍ച്ചയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഹോണറേറിയം നല്‍കും.. അപേക്ഷകള്‍അയക്കേണ്ട മേല്‍വിലാസം- ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് കുയിലിമല പി.ഒ , ഇടുക്കി. പിന്‍685603. ഫോണ്‍: 04862 232223