അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിന് പ്രോത്സാഹനവുമായി വിരാട് കോഹ്‌ലി. വിന്‍ഡീസിലുള്ള ഇന്ത്യന്‍ താരങ്ങളുമായി സൂമിലൂടെ ആശയവിനിമയം നടത്തിയ കോഹ്ലി താരങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഫൈനലിനായി എങ്ങനെ തയ്യാറെടുക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
അണ്ടര്‍ 19 ടീമിലെ ചില താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുടെയാണ് സൂം മീറ്റിംഗിന്റെ വിവരം പുറത്തുവിട്ടത്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമ്പോല്‍ കോലി ആയിരുന്നു നായകന്‍. ലോകകപ്പില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ നായകനും കോലിയാണ്. ക്യാപ്റ്റന്‍ യഷ് ദുള്‍, കുശാല്‍ താംബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ തുടങ്ങിയവരെല്ലാം കോലിയുമായി സംസാരിച്ചു.
കോച്ച് ഋഷികേഷ് കനിത്കറും താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കോലിയുമായുള്ള സംവാദം ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ഹംഗര്‍ഗേക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു. വിലയേറിയ നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്ന് താംബെ കുറിച്ചിട്ടു.
ടൂര്‍ണമെന്റിലെ എട്ടാം ഫൈനല്‍ കളിക്കുന്ന ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ് . , അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2020ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റിരുന്നു. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് ഫൈനല്‍. 1998ല്‍ ചാംപ്യന്മാരായതിന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്.