കാലിക്കറ്റ് എയർപോർട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കന്‍ തൊടിക മുഹമ്മദ്കുട്ടി (35), പനക്കല്‍ വീട്ടില്‍ രാജന്‍ (49) , വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി കഞ്ചിപറമ്പന്‍ മുബാറക്ക് എന്നിവരാണ് പിടിയിലായത്.

1 .8 കിലോഗ്രാം കഞ്ചാവുമായി ശനിയാഴ്ച വൈകീട്ടോടെയാണ് എയർപോർട്ട് പരിസരത്ത് നിന്ന് കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനമുൾപ്പെടെ ഇവരെ പിടികൂടിയത്.
പിടിയിലായ മുബാറക്കിനെ നാല് വർഷം മുൻപ് കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയിരുന്നു. മുഹമ്മദ് കുട്ടിക്കും ലഹരിയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ സ്റ്റേഷനില്‍ കേസ് ഉണ്ട്.

പ്രതികൾ ഉൾപ്പെടുന്ന ലഹരി കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ എസ്. രജീഷിന്‍റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമും കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ മുരളീധരന്‍, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ ഷബീര്‍ അലി എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *